Sunday, October 6, 2024
HomeNewsKeralaവിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ എം ആര്‍ അജിത് കുമാറിന് പുതിയ നിയമനം

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ എം ആര്‍ അജിത് കുമാറിന് പുതിയ നിയമനം

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിന് പുതിയ നിയമനം. സിവില്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ എഡിജിപിയായിട്ടാണ് അജിത് കുമാറിനെ നിയമിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കരനെ അയച്ചെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിനെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിന്നും നീക്കിയത്.

ഷാജ് കിരണുമായി അജിത് ഫോണില്‍ സംസാരിച്ചു എന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ മാറ്റിയത്. വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍, ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി എന്നിവരുമായി ഷാജ് കിരണ്‍ നിരന്തരം സംസാരിച്ചെന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. ആരോപണങ്ങള്‍ ഉയര്‍ന്നത് കൊണ്ടാണ് വിജിലന്‍സ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.

സ്വപ്നയുടെ വെളിപ്പെടുത്തലിലും ഷാജ് കിരണിന്റെ രംഗപ്രവേശത്തിലും ഒന്നുമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ തള്ളിപ്പറയുന്നതിനിടെയാണ് നാടകീയമായി വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നല്‍കാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മില്‍ സംസാരിച്ചതായി സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവില്‍ കാരണം പറഞ്ഞിരുന്നില്ല. ഷാജുമായി സംസാരിച്ചതും സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതും അജിത് കുമാറിന്റെ മാത്രം നടപടി എന്ന് വിശദീകരിച്ചാണ്  ഇടത് നേതാക്കള്‍ സര്‍ക്കാറിന് പങ്കില്ലെന്ന് പറയാന്‍ ശ്രമിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments