Saturday, November 23, 2024
HomeNewsKeralaഎം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളി

എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാര്‍ തള്ളി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അച്ചടക്കനടപടി നേരിടുന്ന സാഹചര്യത്തില്‍ ശിവശങ്കര്‍ നല്‍കിയ അപേക്ഷയാണ് ചീഫ് സെക്രട്ടറി തള്ളിയത്. ശിവശങ്കറിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

കുറച്ച് ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കര്‍ സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് കാലാവധിയുണ്ട്. നിലവില്‍ കായിക വകുപ്പ് സെക്രട്ടറിയാണ് ശിവശങ്കര്‍.

സ്വര്‍ണക്കടത്ത് കേസിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ശിവശങ്കര്‍ 2022 ജനുവരിയിലാണ് വീണ്ടും ജോലിയ്ക്ക് കയറിയത്.ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നല്‍കിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments