പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ ( 81 ) അന്തരിച്ചു. കാൻസർ ബാധിതനായി കുറച്ച് കാലമായി മാടമ്പ് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോവിഡും പിടിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നിരവധി നോവലുകളും കഥകളും ഇരുപതോളം സിനിമകള്‍ക്ക് തിരക്കഥകളും എഴുതിയിട്ടുണ്ട്. 2000 ല്‍ കരുണം എന്ന ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം നേടി.ദേശാടനമാണ് മാടമ്പിൻ്റെ ഏറ്റവും ശ്രദ്ധേയമായ തിരക്കഥ. ആറാം തമ്പുരാന്‍, അഗ്നിസാക്ഷി, കാറ്റുവന്നു വിളിച്ചപ്പോള്‍, പരിണാമം, രസികന്‍, ആനച്ചന്തം, വീരാളിപ്പട്ട് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം നോവലായ അശ്വത്ഥാമാ സിനിമയായപ്പോള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതും മാടമ്പായിരുന്നു. സംസ്‌കൃതത്തിലും ആന ചികിത്സയിലും പാണ്ഡിത്യമുണ്ടായിരുന്നു. ചെറുപ്പത്തില്‍ കൊടുങ്ങല്ലൂര്‍ വിദ്യാപീഠത്തില്‍ സംസ്‌കൃതാധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്.പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവരാണ് മക്കള്‍.