Saturday, October 12, 2024
HomeNewsNationalനെറ്റ ഡിസൂസയെ മഹിള കോണ്‍ഗ്രസിന്‍റെ ആക്​ടിങ്​ പ്രസിഡന്‍റായി നിയമിച്ചു

നെറ്റ ഡിസൂസയെ മഹിള കോണ്‍ഗ്രസിന്‍റെ ആക്​ടിങ്​ പ്രസിഡന്‍റായി നിയമിച്ചു

ന്യൂഡല്‍ഹി

മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ സുഷ് മിത ദേവ്​ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടതിന്​ പിന്നാലെ നെറ്റ ഡിസൂസയെ മഹിള കോണ്‍ഗ്രസിന്‍റെ ആക്​ടിങ്​ പ്രസിഡന്‍റായി കോണ്‍ഗ്രസ്​ ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. മുഴുവന്‍ സമയ അദ്ധ്യക്ഷയെ നിയമിക്കുന്നത്​ വരെ മഹിള കോണ്‍ഗ്രസിന്‍റെ ചുമതല ഡിസൂസയെ ഏല്‍പിച്ച വിവരം കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്​ വ്യക്തമാക്കിയത് .ജാർക്കൻഡിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് നെറ്റ ഡിസൂസ.

അസമിലെ പ്രമുഖ നേതാവും മുന്‍ എം.പിയുമായിരുന്ന സുസ്​മിത കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്​ വിട്ട്​ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരുന്നു . സുസ്​മിത ​ദേവ്​ അസമില്‍ തൃണമൂലിനെ നയിച്ചേക്കുമെന്നാണ്​ വിവരം. പൗരത്വ പ്രക്ഷോഭ നേതാവും എം.എല്‍.എയുമായ അഖില്‍ ഗൊഗോയ്​ പാര്‍ട്ടി നേതൃ സ്​ഥാനം നിരസിച്ചതോടെയാണ്​ സുസ്​​മിതക്ക്​​ അവസരം ലഭിക്കുകയെന്നാണ്​ വിവരം.

തിങ്കളാഴ്​ച രാവിലെയാണ്​ സുസ്​​മിത ദേവ്​ കോണ്‍ഗ്രസ്​ വിട്ടത്​. രാജിക്കത്ത്​ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമാറുകയും ചെയ്​തു. 48കാ​രി​യാ​യ സു​സ്​​മി​ത പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ സ​​ന്തോ​ഷ്​ മോ​ഹ​ന്‍ ദേ​വി​െന്‍റ മ​ക​ളാ​ണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments