ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിലും, അവിടം സന്ദർശിക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിനുമെതിരെ കോട്ടയം മഹിളാ കോൺഗ്രസ് ശക്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് ഡോ. ശോഭാ സലിമോൻ്റെ നേതൃത്വത്തിൽ നടന്ന സമരം ഡി.സി.സി. പ്രസിഡൻ്റ് ശ്രീ നാട്ടകം സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.പി.സി.സി. സെക്രട്ടറിയും, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ശ്രീമതി സുധാ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറിമാരായ സിസി ബോബി, അനുപമ വിശ്വനാഥ്, ജാൻസി ജേക്കബ്, സാലി മാത്യു, രജനി സന്തോഷ്, അന്നമ്മ മാണി, മഞ്ജു.എം ചന്ദ്രൻ, ആശാ ജോയി, ആൻസമ്മ സാബു, വിജയമ്മ ബാബു, ബീന കുന്നത്ത്, ഏലിയാമ്മ ആൻ്റണി, സുമ പ്രകാശ്, ജസ്സിമോൾ മാത്യു, ഓമന തീക്കോയി, ജമീല പ്രദീപ്, ബിൻസി ബൈജു, ശ്രീകല ഹരി, ബിന്ദു ഐസക്, ഷീല ബിജു, ജയ വിജയപുരം തുടങ്ങിയവർ പ്രസംഗിച്ചു.