കൊച്ചി
നടനും സംവിധായകനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. തൃപ്പുണിത്തുറയില്‍ ഐശ്വര്യ കേരളയാത്രയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം പങ്കുചേരും. ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി ഇടക്കാലത്ത് പി രാജീവിന് വോട്ട് ചോദിച്ച് പൊതുപരിപാടിയിലും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി നേരത്തേയും മേജര്‍ രവി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും ഇവിടത്തെ നേതാക്കന്മാര്ക്ക് മസില് പിടിച്ചു നടക്കാന്‍ മാത്രം കഴിയുകയുള്ളൂവെന്നും രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഇതന്റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.