Monday, July 8, 2024
HomeNewsKeralaജലനിരപ്പ് ഉയര്‍ന്നു,മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നു,
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ശിരുവാണി ഡാം റിവര്‍ സ്ലുയിസ് ഉയര്‍ത്തി. രാവിലെ 10 നാണ് ശിരുവാണി ഡാം റിവര്‍ സ്ലുയിസ് 15 സെന്റീമീറ്ററായി ഉയര്‍ത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം ആളിയാര്‍ ഡാം സ്പില്‍വേ വഴി തുറന്നുവിടുന്ന വെള്ളം 450 ക്യുസെക്സ് ആയി കുറച്ചു. നേരത്തെ ഡാമില്‍ നിന്നും 750 ക്യൂസെക്സ് വെള്ളമാണ് തുറന്നു വിട്ടിരുന്നത്.

ഇതാണ് 450 ക്യുസെക്സ് ആയി കുറച്ചത്. നിലവില്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒമ്പത് സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments