വിജയ് ബാബുവിനെതിരേ നടപടിയില്ല: മാലാപാര്‍വതി രാജിവെച്ചു

0
37

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും നടി മാലാ പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു.


എന്നാല്‍ ഇതിന് വിരുദ്ധമായി അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുകയും മാറിനില്‍ക്കാന്‍ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ ആവശ്യം പരിഗണിക്കുകയും അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് മാലാ പാര്‍വതി രാജിവെച്ചത്.
അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടിമാരായ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് പറഞ്ഞതായും മാലാ പാര്‍വതി വ്യക്തമാക്കി. സമിതിയില്‍ നിന്ന് രാജിവച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഐസിസിയില്‍ നിന്ന് മാത്രമാണ് രാജിവച്ചതെന്നും ‘അമ്മ’ അംഗമായി തുടരുമെന്നും മാലാ പാര്‍വതി പറഞ്ഞു.


താരസംഘടനയില്‍ ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഏകകണ്ഠമായാണ് വിജയ് ബാബുവിനെ പുറത്താക്കണമെന്ന ശുപാര്‍ശ സമിതി കൈക്കൊണ്ടതെന്ന് രാജിക്കത്തില്‍ മാലാ പാര്‍വതി വ്യക്തമാക്കുന്നുണ്ട്.

Leave a Reply