Sunday, November 24, 2024
HomeNewsKeralaമലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം...

മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ: തീരുമാനം സംഘടനകളുമായുള്ള സംയുക്ത ചർച്ചയ്ക്ക് ശേഷമായിരുന്നുവെന്ന് മുഖ്യമന്ത്രി

കോവിഡ് സാഹചര്യം രൂക്ഷമായതിന് പിന്നാലെ മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ.

കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും കളക്ടർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും വിവിധ സംഘടന നേതാക്കൾ പറഞ്ഞു.

മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

പൊതു ഗതാഗതം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിരിക്കുകയും പള്ളികളിൽ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികൾക്ക് പ്രയാസമുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.

കലക്ടറുടെ തീരുമാനം അടിയന്തിരമായി പുനഃരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments