സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

0
657

സിനിമാ-സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ. മറ്റ് മേഖലകളിൽ നിന്നുള്ളവർ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തിൽ നിന്ന് മറ്റ് ജോലിമേഖല തേടിപ്പോകുന്ന ചുരുക്കം പേരുടെ പട്ടികയിലാണ് ഇപ്പോൾ സോണിയയും.

കാര്യവട്ടം ക്യാമ്പസിലെ എൽഎൽ.എം. വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസിൽ പാസായ സോണിയ പിന്നീട് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായി നിയമനം.

അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറി. അത്ഭുതദ്വീപിൽ അഞ്ച് രാജകുമാരിമാരിൽ ഒരാളായി സോണിയ വേഷമിട്ടിട്ടുണ്ട്. മൈ ബോസിൽ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയ സീരിയലുകൾ.

Leave a Reply