Pravasimalayaly

സമുദ്രാതിര്‍ത്തി ലംഘിച്ചു, സെയ്ഷല്‍സില്‍ മലയാളികള്‍ അടക്കം 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തടവില്‍

തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മീന്‍ പിടിച്ചതിന് സെയ്ഷല്‍സില്‍ തടവിലായ 61 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. രണ്ട് മലയാളികളും അഞ്ച് അസം സ്വദേശികളും 44 തമിഴ്‌നാട്ടുകാരുമാണ് സംഘത്തിലുള്ളത്.

കഴിഞ്ഞമാസം 22നാണ് സംഘം വിഴിഞ്ഞത്ത് നിന്ന്് കടലില്‍ മത്സ്യബന്ധനത്തിന് പോയത്. സെയ്ഷല്‍സ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന കുറ്റം ചുമത്തി കോസ്റ്റ് ഗാര്‍ഡാണ് അഞ്ചു ബോട്ടുകളാണ് പിടിച്ചെടുത്തത്്. ഇവരെ രക്ഷിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും സെയ്‌ഷെല്‍സിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വേള്‍ഡ് മലയാളി ഫെഡറേഷനും. ആഫ്രിക്കയില്‍നിന്ന് 1500 കിലോമീറ്റര്‍ അകലെയാണ് സെയ്ഷല്‍സ് ദ്വീപ് സമൂഹം.

വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍. ഇവര്‍ക്കുവേണ്ട നിയമസഹായം ഒരുക്കുന്നത്  വേള്‍ഡ് മലയാളി ഫെഡറേഷനാണ്.

Exit mobile version