കൊച്ചി; കാനഡയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് മരിച്ചത്. കാനഡയിൽ സ്റ്റാഫ് നഴ്സായിരുന്നു. കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെയാണ് മരണം.
സംഗീതം പഠിക്കാൻ പോയ മക്കളെ തിരികെ കൊണ്ടുവരാൻ പോകുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് അനിൽ ചാക്കോ കാനഡയിൽ ഡോക്ടറാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശിൽപ.നോഹ, നീവ് എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട് നടത്തും.