Pravasimalayaly

പൊന്നിൻ ചിങ്ങം വന്നെത്തി; പ്രത്യാശയുടെ പുതുവർഷത്തെ വരവേറ്റ് മലയാളികൾ 

പൊന്നോണത്തിന്റെ വരവറിയിച്ച് അറയും പറയും നിറയുന്ന പൊന്നിൻ ചിങ്ങത്തിന് തുടക്കം. ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറയുമെന്ന പ്രതീക്ഷയിൽ ചിങ്ങം ഒന്നിനെ വരവേൽക്കുകയാണ് മലയാളികൾ. 

പ്രത്യാശകൾ നിറയുന്ന കാലമാണ് ചിങ്ങം. തുമ്പയും മുക്കുറ്റിയും നിറയുന്ന പൂക്കളുടെ വസന്തകാലം മാത്രമല്ല, വിളവെടുപ്പിന്റെ സമൃദ്ധകാലം കൂടിയാണിത്. പ്രളയവും കോവിഡും വിതച്ച നഷ്ടങ്ങൾക്ക് പിന്നാലെയാണ് മലയാളി പ്രത്യാശയുടെ പുതുവർഷത്തെ വരവേൽക്കുന്നത്.  

ചിങ്ങം പുലരുമ്പോൾ ഐശ്വര്യത്തിനായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ചിങ്ങമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു. ഇന്ന് മലയാളത്തിലെ പുതുവർഷപ്പിറവി ആയതിനാൽ ആയിരങ്ങളാണ് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകരാൻ മലകയറി എത്തുന്നത്. 

Exit mobile version