ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു, മാതാപിതാക്കള്‍ ഐസിയുവില്‍

0
30

കീടനാശിനി ശ്വസിച്ച് ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. എട്ട് വയസുകാരി അഹാനയാണ് മരിച്ചത്. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം.

ബംഗളൂരുവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ വിനോദിന്റെ മകളാണ് അഹാന. വിനോദിനേയും ഭാര്യയേയും ശാരീരിക അശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വീട് വൃത്തിയാക്കുന്നതിനായി കീടനാശിനി തളിച്ചിരുന്നു. ഇത് ശ്വസിച്ചാണ് അപകടം. ഉറങ്ങി എഴുന്നേറ്റ ഉടന്‍ ഇവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം.

Leave a Reply