ന്യൂസിലാന്റിൽ മലയാളി മന്ത്രി

0
35

ന്യൂസിലാന്‍ഡ്‌: വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ന്യൂസീലന്‍ഡില്‍ വീസ ഇളവ് ആലോചിക്കുമെന്ന് മലയാളിയായ മന്ത്രി പ്രിയങ്ക രാധാകൃഷ്ണന്‍. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ എത്തുന്നത്. ജനനന്മക്കായുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭ പരിശ്രമിക്കുമെന്നും പ്രിയങ്ക പറഞ്ഞു. മന്ത്രിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു.

പതിനൊന്നുവര്‍ഷമായി ന്യൂസീലന്‍ഡിലുണ്ട് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബർ പാർട്ടിയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ പ്രിയങ്ക മുന്‍മന്ത്രി ജെന്നി സെലിസയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

രാഷ്ട്രീയത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായ മലയാളിയുടെ കഴിവിനുള്ള അംഗീകരമായി ഇക്കുറി തേടിയെത്തിയത് മന്ത്രി പദവി. ജസിൻഡ ആർ‍ഡേന്‍ മന്ത്രിസഭില്‍ യുവജനക്ഷേമവും സാമൂഹിക വികസനവുമാണ് വകുപ്പുകൾ.

ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജ. തന്‍റെ നേട്ടം പൊതു ജനങ്ങള്‍ക്കുതകുന്നതാക്കാനാണ് പ്രിയങ്കയുടെ ശ്രമം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ന്യൂസിലന്‍ഡില്‍ എത്തുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനങ്ങള്‍ ഉടന്‍.

കഴിവിനും അനുഭവ സമ്പത്തിനും കിട്ടിയ അംഗീകാരമെന്നാണ് ഈ നേട്ടത്തെ പ്രിയങ്ക വിലയിരുത്തുന്നത്. ലേബർ പാർട്ടിയുടെ നയരൂപീകരണ വേദികളിൽ ഉറച്ച ശബ്ദമായി മാറിയ പ്രിയങ്ക പ്രധാനമന്ത്രി ജസിൻഡ ആർഡേനിന്‍റെ അടുത്ത സുഹൃത്തുമാണ്. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ് പ്രിയങ്കയുടെ അച്ഛന്‍ രാമൻ രാധാകൃഷ്ണന്‍.

Leave a Reply