മലയാളി നഴ്സിനെ മക്കയിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

0
359

മലയാളി നഴ്സിനെ മക്കയിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മക്ക കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊല്ലം അഞ്ചൽ സ്വദേശി മുഹ്സിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഹ്സിനയുടെ ഭർത്താവ് സമീർ നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം റിയാദിൽ എത്തി കൊറന്റൈനിൽ കഴിയുകയായിരുന്നു. വിവരമറിഞ്ഞ് അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്.

പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply