മലയാളിയ്ക്ക് അഭിമാനമായി ഐർലൻഡ് നേഴ്സ് : ബോർഡ് ഇലക്ഷനിലയ്ക്ക് മത്സരിയ്ക്കുവാൻ യോഗ്യത നേടി

0
39

ഐർലണ്ട് പ്രതിനിധി

ഡബ്ളിൻ

അയർലണ്ടിൻ്റെ ചരിത്രത്തിൽ എന്നല്ല, ഒരു പക്ഷേ യൂറോപ്പിന്റെ തന്നെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിത NMBI- നഴ്സിംഗ് ആൻഡ്  മിഡ്‌വൈഫറി ബോർഡ് പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു!!

പാലാ കല്ലറക്കൽ വില്യം-റോസമ്മ ദമ്പതികളുടെ മകളും തൊടുപുഴ തെക്കേമതിലുങ്കൽ മനോജിന്റെ ഭാര്യയും ആയ രാജിമോൾ മനോജ് ആണ്‌ ഈ പദവിയിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നത്.

പാലാ അൽഫോൻസ കോളേജ്, ഡൽഹി സർ ഗംഗാറാം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ പഠന ശേഷം ഡൽഹി, സൗദി അറേബ്യ, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റലുകളിലെ ഔദ്യോഗിക പരിശീലനങ്ങൾക്ക് ശേഷം 2003 ൽ അയർലണ്ടിലേക്ക് ഉപരിപഠനത്തിനും ജോലിക്കുമായി കുടിയേറിയ രാജി മോൾ ഡബ്ലിനിൽ സെന്റ്‌ വിൻസെന്റ് ഹോസ്പിറ്റലിലെ ആദ്യ ഇന്ത്യൻ ഐസിയു നേഴ്സ് കൂടിയാണ്.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അയർലണ്ടിൽ ഔദ്യോഗിക സേവനം ചെയ്യുന്നതിനോടൊപ്പം ഉന്നത വിദ്യാഭ്യാസം തുടരുകയും ചെയ്ത രാജിമോൾ, നഴ്സിങ്ങിൽ വിവിധ മാസ്റ്റേഴ്സ് ഡിഗ്രികൾ  കരസ്ഥമാക്കുകയും അയർലണ്ടിലെ തന്നെ പല ഹോസ്പിറ്റലുകളിലും വ്യത്യസ്ത പദവികളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. മുതിർന്ന വിദ്യാർത്ഥികൾ ആയ മക്കളോടുകൂടി (മാനവ് & മിഡ്നാവ്) വിക്‌ലോയിലാണ് സ്ഥിരതാമസം.
നീണ്ട കാലയളവിലെ അയർലണ്ട് ജീവിതത്തിൽ നേടിയെടുത്ത മികവുറ്റ എത്നിക് & മിക്സഡ് കമ്മ്യൂണിറ്റി/ സൊസൈറ്റി ബന്ധങ്ങളും പുതിയ തലമുറ മൈഗ്രന്റ്‌സ് ആയുള്ള നിരന്തര സംവാദങ്ങളും ഐറിഷ് നഴ്സിംഗ് സിസ്റ്റത്തിനെക്കുറിച്ചുള്ള ഗ്രാസ്റൂട്ട് ലെവൽ അറിവും തന്റെ സെലക്ഷനിലേക്കുള്ള ചവിട്ടുപടികൾ ആയാസരഹിതമാക്കും എന്നുള്ള വിശ്വാസത്തിൽ ആണ്‌ രാജിമോൾ.
പഠനകാലത്തു തന്നെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരു എന്‍സിസി കേഡറ്റും മികച്ച ഡിബേറ്ററും ബൈക്ക് റൈഡിങ് & ട്രാവൽ ഹോബിയുമുള്ള രാജിമോൾ ഇതിനോടകം 20ൽ പരം രാജ്യങ്ങൾ സന്ദർശിയ്ക്കുകയും അതത് രാജ്യങ്ങളിലെ നേഴ്‌സിങ്ങ് സിസ്റ്റത്തെ അടുത്തറിയുവാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

അയർലണ്ട് ഇന്ത്യൻ സമൂഹത്തിന് വിശ്യഷ്യ മലയാളികൾക്കും ഇവിടെയുള്ള എല്ലാ നഴ്‌സുമാർക്കും അഭിമാനമായി ഐറിഷ് നഴ്സിംഗ് ബോർഡിന് ഒരു പുതിയ വക്താവാകുവാൻ എല്ലാവരുടെയും എന്ത് കാര്യത്തിനും എപ്പോഴും കൂടെ ഉണ്ടാകാൻ എൻ‌എം‌ബി‌ഐ തിരഞ്ഞെടുപ്പിൽ രാജിമോൾക്ക് പിന്തുണയും വോട്ടും നല്കി മലയാളി സമൂഹം കൂടെയുണ്ട് എന്നത് സ്വാഗതാർഹം തന്നെ.

സെപ്റ്റംബർ 15 മുതൽ 23 വരെ വോട്ടെടുപ്പ് ആരംഭിക്കും. നിങ്ങൾ www.nmbi.ie എന്നതിലേക്ക് പോയാൽ, നിങ്ങൾക്ക് തിരഞ്ഞെടുപ്പ് 2020 എന്ന ബാനർ കാണാം, അവിടെ ക്ലിക്കുചെയ്യുക. നിങ്ങൾ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റിലേക്ക് പോകും, സെപ്റ്റംബർ 15 മുതൽ നിങ്ങളുടെ സുരക്ഷാ കോഡും NMBI പിൻ നമ്പറും നൽകിയാൽ അവിടെ ഒരു വോട്ട് ബട്ടൺ കാണാം. രാജിമോൾ കെ. മനോജ്ന് ന് വോട്ട് ചെയ്യുക. നിങ്ങൾക്കുവേണ്ടി , നിങ്ങളിലൊരാളായി പ്രോത്സാഹിപ്പിക്കുക, വോട്ട് ചെയ്യുക.

രാജിമോൾ കെ മനോജിന് പ്രവാസി മലയാളിയുടെ ആശംസകൾ!!

Leave a Reply