Saturday, November 23, 2024
HomeNewsKeralaബലാത്സംഗക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖയുണ്ടാക്കി; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ 

ബലാത്സംഗക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖയുണ്ടാക്കി; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ 

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ സൈജു എ വി യെ സസ്‌പെന്‍ഡ് ചെയ്തു.  പീഡനക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖയുണ്ടാക്കിയതിനാണ് നടപടി. വ്യാജരേഖയുണ്ടാക്കാന്‍ സഹായിച്ചതിന് മലയിന്‍കീഴ് സ്റ്റേഷനിലെ റൈറ്റര്‍ പ്രദീപിനെയും സസ്‌പെന്‍ഡ് ചെയ്തു. 

സൈജു മലയില്‍കീഴ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നപ്പോള്‍ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഈ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സൈജു, പരാതിക്കാരിയായ വനിതാ ഡോക്ടര്‍ക്കെതിരെ റൈറ്റര്‍ പ്രദീപിന്റെ സഹായത്തോടെ വ്യാജരേഖയുണ്ടാക്കിയത്. ഈ രേഖയുടെ പിന്‍ബലത്തില്‍ സൈജു ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു.

2019 ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ പരാതിയില്‍ വ്യക്തമാക്കി. ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു ലൈംഗിക പീഡനക്കേസിലും സൈജു കുടുങ്ങി.

വര്‍ഷങ്ങളായി കുടുംബസുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു അടുത്ത കേസ്. വര്‍ഷങ്ങളായുള്ള കുടുംബ സൗഹൃദം മുതലെടുത്ത് നിര്‍ബന്ധിച്ച് െൈലംഗീകമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ലൈംഗിക പരാതി ഉയര്‍ന്നതോടെ, സൈജുവിനെ എറണാകുളത്തേക്ക് സ്ഥലംമാറ്റുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments