അഞ്ച് രൂപയ്ക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മമത ബാനർജി

0
36

കൊൽക്കത്ത

പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അഞ്ചു രൂപയ്ക്ക് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന മാ പദ്ധതിക്ക് തുടക്കമിട്ട് മമത ബാനർജി. ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവ അഞ്ചു രൂപയ്ക്ക് ലഭിക്കും. ഒരു പ്ലേറ്റിന് 15 രൂപ സബ്സിഡി സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മമത പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് വരെയാകും ഇത്തരം അടുക്കളകൾ പ്രവർത്തിക്കുക. സ്വാശ്ര്യ സംഘങ്ങൾക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം അടുക്കളകൾ സ്ഥാപിക്കും. തൃണമൂൽ കോൺഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതിൽ നിന്നാണ് മാ പദ്ധതിയുടെ വരവ്. സൗജന്യ റേഷനും, സൗജന്യ ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും നൽകുന്ന ഏക സംസ്ഥാനം ബംഗാളാണെന്നും സംസ്ഥാനത്തെ 10 കോടി ജനങ്ങൾസ്വാസ്ഥ്യ സാഥി കാർഡിന്റെ ഗുണഭോക്താക്കളാണെന്നും മമത കൂട്ടിച്ചേർത്തു

Leave a Reply