Saturday, November 23, 2024
HomeLatest Newsപശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി മമത

പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി മമത

പശ്ചിമബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ഈ മേഖലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ‘മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്‌ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുന്നത്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്റര്‍നെറ്റിന് മാത്രമായിരിക്കും ഈ വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments