Monday, January 6, 2025
HomeNewsKeralaആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല; മഴു കൊണ്ട് വെട്ടിപ്പൊളിച്ചു; ചികിത്സ വൈകി വയോധികന്‍ മരിച്ചു

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല; മഴു കൊണ്ട് വെട്ടിപ്പൊളിച്ചു; ചികിത്സ വൈകി വയോധികന്‍ മരിച്ചു

കോഴിക്കോട് ആബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്ത വിധത്തില്‍ അടഞ്ഞു പോയതിനെ തുടര്‍ന്ന് ഏറെ നേരം അകത്തു കുടുങ്ങിയ രോഗി മരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണു സംഭവം. സ്‌കൂട്ടറിടിച്ചു സാരമായി പരിക്കേറ്റ നിലയില്‍ ഗവ. ബീച്ച് ആശുപത്രിയിലാണ് ഇയാളെ ആദ്യം എത്തിച്ചത്. പിന്നീട് ഇവിടെ നിന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. ഒടുവില്‍ മഴു ഉപയോഗിച്ചു വാതില്‍ പ്പൊളിക്കുകയായിരുന്നു.പിന്നാലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമോന്‍ അരമണിക്കൂറോളം ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു.

ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ കോയമോന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്‌കൂട്ടര്‍ ഇടിച്ചത്. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്ഥിതി ഗുരുതരമായി. ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്.

ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ രണ്ട് പേരും ആംബുലന്‍സിലുണ്ടായിരുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അകത്തുള്ളവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല.

അതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. അതിനിടെയിലാണ് ഒരാള്‍ ചെറിയ മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് കോയമോനെ പുറത്തെടുത്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments