Sunday, January 19, 2025
HomeNewsKeralaഇടുക്കിയിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു; യുവാവ് കസ്റ്റഡിയിൽ

ഇടുക്കിയിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു; യുവാവ് കസ്റ്റഡിയിൽ

ഇടുക്കി മറയൂർ കാന്തല്ലൂരിൽ തോട്ടം സൂപ്പർവൈസറെ വെട്ടിക്കൊന്നു. ആനച്ചാൽ ചെങ്കുളം സ്വദേശി തോപ്പിൽ ബെന്നിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് ബെന്നിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂർ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെന്നിയെ വെട്ടിക്കൊന്നത് താനാണെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബെന്നിയെ മർദിച്ചും വാക്കത്തി കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്. 

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് സൂചന. കസ്റ്റഡിയിലുള്ള പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും വിവരങ്ങളുണ്ട്. ആനച്ചാൽ സ്വദേശിയായ ബെന്നി ദീർഘകാലമായി പള്ളനാട്ടെ കാപ്പിത്തോട്ടത്തിൽ സൂപ്പർവൈസറായി ജോലിചെയ്യുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments