
മാഞ്ചെസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാം സ്‌ഥാനത്ത് എത്താനുള്ള മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ഷെഫീൽഡ് യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിലനാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കുള്ള ദയനീയ തോൽവി. അവസാന സ്‌ഥാനക്കാരായ ഷെഫീൽഡ് നേടുന്ന രണ്ടാമത്തെ ജയം ആണിത്.
ആദ്യപകുതിയിലെ 23 ആം മിനിറ്റിൽ കീൻ ബ്രിയാനിന്റെ ഗോളിലൂടെ ഷെഫീൽഡ് മുൻപിലെത്തി. 64 ആം മിനിറ്റിൽ ഹാരി മഗവായാരിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. 74 ആം മിനിറ്റിൽ ഒളിവർ ബുർക്കേ ഷെഫീൽഡിന്റെ വിജയ ഗോൾ നേടി.

കളിക്കളത്തിൽ ആധിപത്യം പുലർത്തിയെങ്കിലും വീണ്ടും ഗോൾവല ചലിപ്പിക്കാൻ യുണൈറ്റഡിന് കഴിഞ്ഞില്ല. യുണൈറ്റഡ് 40 പോയിന്റുമായി രണ്ടാം സ്‌ഥാനത്ത് തുടരുകയാണ്