തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ ചെരിഞ്ഞു

0
312

പൂരപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തിയായ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 57വയസായിരുന്നു. 1963ൽ ബിഹാറിലായിരുന്നു ജനനം. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഗുരുവായൂർ ദേവസ്വം കഴിഞ്ഞാൽ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നീ മൂന്ന് വമ്പൻമാരാണ് തറവാട്ടിലെ ഏറ്റവം പ്രശസ്തർ. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.

എഴുന്നള്ളത്ത് തുടങ്ങുന്നത് മുതല്‍ തിടമ്പ് ഇറക്കുംവരെ പ്രൗഢമായ നിൽപാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകൾക്കൊപ്പം നിൽക്കുമ്പോഴും ഇതാണ് കർണനെ വ്യത്യസ്തനാക്കുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം

മോഹന്‍ലാല്‍ നായകനായ നരസിംഹം, കഥാനായകന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമേ മണിരത്‌നം സംവിധാനം ചെയ്ത ദില്‍സെയിലും മംഗലാംകുന്ന് കര്‍ണന്‍ അഭിനയിച്ചു. കേരളത്തില്‍ ചിത്രീകരിച്ച ജിയ ജലേ എന്ന ഗാനരംഗത്തിലാണ് കര്‍ണന്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Leave a Reply