ആദ്യ മണിക്കൂറുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലയിൽ മാണി സി. കാപ്പൻ വിജയിച്ചു. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ജോസ് കെ. മാണി 132 വോട്ടിന് ലീഡ് ചെയ്തു. എന്നാൽ ഇ.വി.എം. എണ്ണിത്തുടങ്ങിയതോടെ പാലയുടെ മാണിക്യമായി മാണി സി. കാപ്പൻ ലീഡ് തിരിച്ചു പിടിച്ചു. 333 വോട്ടിന് കാപ്പൻ ലീഡ് ചെയ്തെങ്കിലും വൈകാതെ ജോസ് കെ. മാണി ലീഡ് തിരിച്ചു പിടിച്ചു. എന്നാൽ വൈകാതെ കാപ്പൻ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാണി സി. കാപ്പൻ 11000-ത്തിൽ അധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. അഭിമാനപ്പോരാട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും വ്യക്തമായ ലീഡ് നേടിയാണ് കാപ്പന്റെ തേരോട്ടം
200-ൽപരം വോട്ടുകൾ മാണി സി. കാപ്പന്റെ അപരൻ മാണി സി. കുര്യാക്കോസ് സ്വന്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ജോസ് കെ. മാണിയ്ക്കാണ് സാധ്യത കൽപ്പിച്ചത്.
കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്നNC k നേതാവ് മാണി സി കാപ്പൻ തൻ്റെ അവസാന സ്മാഷിൽ ജോസ് കെ മാണിയെ മലർത്തി അടിച്ചു.