Saturday, November 23, 2024
HomeNewsKeralaമാണി സി കാപ്പൻ നടത്തിയ ഉണ്ണാവൃത സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അറിയിച്ച് കേരള കോൺഗ്രസ്‌ വർക്കിംഗ്‌ ചെയർമാൻ...

മാണി സി കാപ്പൻ നടത്തിയ ഉണ്ണാവൃത സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അറിയിച്ച് കേരള കോൺഗ്രസ്‌ വർക്കിംഗ്‌ ചെയർമാൻ പി സി തോമസ്

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ തിരുവോണനാളിൽ (21/08/2021, ശനി) മാണി സി കാപ്പൻ എം എൽ എ ഉണ്ണാവ്രത
സത്യഗ്രഹസമരം നടത്തി. സമരത്തിൽ കേരള കോൺഗ്രസ്‌ വർക്കിങ് ചെയർമാൻ പി സി തോമസ് പങ്കെടുത്തു.

യശശരീരനായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു.


അധികാരത്തിൻറെ ധാർഷ്ട്യത്തിൽ രാഷ്ട്രീയ എതിർ ശബ്ദമുയർത്തുന്ന യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും, പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നിൽക്കില്ല. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകൾ കേസുകളിൽ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments