പാലായിലെ വോട്ട് കച്ചവടത്തെപ്പറ്റി ജോസ് കെ മാണിയ്ക്ക് മറുപടിയുമായി മാണി സി കാപ്പൻ. ബിജെപിയോട് വോട്ട് വാങ്ങിയത് ജോസ് കെ മാണി ആണെന്ന് കാപ്പൻ ആരോപിച്ചു
വോട്ടിന് വേണ്ടി പൈസ കൊടുത്തില്ലാന്ന് കുരിശുപള്ളി മാതാവിന്റെ മുന്നിൽ സത്യം ചെയ്താൽ ജോസ് കെ മാണി പറയുന്ന പണി ചെയ്യാമെന്ന് മാണി സി കാപ്പൻ തിരിച്ചടിച്ചു.
രാമപുരത്ത് ജോസ് കെ മാണി 15 ലക്ഷം രൂപ കൊടുത്തെന്നും ബിജെപിയുടെ വോട്ട് വാങ്ങിയത് ജോസ് കെ മാണിയെന്നും കാപ്പൻ പറഞ്ഞു.
താൻ മത്സരിച്ച രണ്ടാം തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കുറഞ്ഞപ്പോൾ ആരും ഒന്നും പറഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിലും ബിജെപി വോട്ട് കുറഞ്ഞു.
എലിവിഷം വാങ്ങാൻ ക്യാഷ് ഇല്ലാത്തവൻ എങ്ങനെ വോട്ട് വാങ്ങുമെന്നും കാപ്പൻ ചോദിച്ചു.