Pravasimalayaly

റബറിന് കുറഞ്ഞത് 200 രൂപ തറവില പ്രഖ്യാപിക്കണമെന്ന് മാണി സി കാപ്പൻ നിയമ സഭയിൽ : ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തരമായി സഹായം നൽകണമെന്നും ആവശ്യപ്പെട്ടു

തിരുവനന്തപുരം

റബ്ബറിന് കുറഞ്ഞത് 200 രൂപ തറവില പ്രഖ്യാപിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. കുറഞ്ഞത് 200 രൂപയെങ്കിലും കിട്ടിയാലെ കർഷകന് മുതലായുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് ഒക്ടോബർ മുതൽ കൊടുക്കാൻ നടപടി സ്വീകരിക്കണം. ഗവർണറുടെ നയപ്രഖ്യാപനത്തിനു മറുപടി പറയവെയാണ് മാണി സി കാപ്പൻ ഈ ആവശ്യമുന്നയിച്ചത്. പാലായിൽ ചുഴലിക്കാറ്റിനെത്തുടർന്നു കൃഷി നശിച്ച കർഷകർക്കും വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും നാശം സംഭവിച്ചവർക്കും അടിയന്തിരമായി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു

Exit mobile version