വിവാദങ്ങള്‍ക്കിടയിലും കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യുഡിഎഫ് വേദിയിൽ

0
317

കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യുഡിഎഫ് വേദിയിൽ. വി ഡി സതീശൻ എത്തിയതോടെ മാണി സി കാപ്പൻ വേദി വിട്ടു. തനിക്ക് തിടുക്കമുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ച ശേഷമായിരുന്നു മാണി സി കാപ്പന്റെ മടക്കം.പരിപാടിയിൽ നിന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നു. മാണി സി കാപ്പൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു.

സിൽവർ ലൈൻ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസിലാണ് ഇരുവരും പങ്കെടുത്തത്. അസംതൃപ്‌തി അവസാനിച്ചു ഇപ്പോൾ യുഡിഎഫിൽ സംതൃപ്തി മാത്രമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടാതെ ഐഎൻടിയുസി കോൺഗ്രസിന്റെ ഔദ്യോഗിക സംഘടനയെന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസി നടത്തിയ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവെയാണ് വിഡി സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിവാദ പരാമർശം നടത്തിയത്. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎൻടിയുസി എന്നായിരുന്നു സതീശന്റെ വിശദീകരണം.

Leave a Reply