മാണി സി കാപ്പൻ അയയുന്നു

0
29

പാലാ സീറ്റിനെ ചൊല്ലി ഉടലെടുത്ത തർക്കത്തിൽ നിലപാട് മയപ്പെടുത്തി മാണി സി കാപ്പൻ. ശരത് പവാർ എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. തന്‍റെ നേതാവ് പവാറാണ്. അദ്ദേഹം പറയുന്നത് അനുസരിക്കും. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കുമെന്നും മാണി സി. കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

‘ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നിൽക്കും. ശരദ് പവാറാണ് എന്റെ നേതാവ്. അദ്ദേഹം പറയുന്നത് അനുസരിക്കും. യുഡിഎഫ് നേതാക്കളുമായി ഉള്ളത് വ്യക്തിപരമായ അടുത്ത ബന്ധം. യുഡിഎഫുമായി ചർച്ച വേണമോ എന്ന് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും’- കാപ്പൻ പറഞ്ഞു. അന്തിമ തീരുമാനം ഇതിനു ശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന്‍ പറഞ്ഞു

Leave a Reply