Monday, November 18, 2024
HomeLatest Newsനാടകീയതകൾക്ക് ഒടുവിൽ യു ഡി എഫിലേയ്ക്ക് എന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. നാളെ നടക്കുന്ന...

നാടകീയതകൾക്ക് ഒടുവിൽ യു ഡി എഫിലേയ്ക്ക് എന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. നാളെ നടക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും.

നാടകീയതകൾക്ക് ഒടുവിൽ യു ഡി എഫിലേയ്ക്ക് എന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. നാളെ നടക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും.

എല്‍.ഡി.എഫ് വിട്ട മാണി.സി കാപ്പന്‍ തന്നോടൊപ്പം ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളില്‍ ഒമ്പതുപേരും തന്നോടൊപ്പം യു.ഡി.എഫിലേക്ക് വരുമെന്നും കാപ്പന്‍ അവകാശപ്പെട്ടു. അതേ സമയം 10 ജില്ലാ കമ്മിറ്റികളുടെ പിന്തുണ തനിക്കുണ്ടെന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ അവകാശവാദത്തെ കാപ്പന്‍ പരിഹസിച്ചു. എലത്തൂര്‍ ജില്ലയായി കൂട്ടിയിട്ടുണ്ടെങ്കില്‍ പുള്ളിയോട് എന്നാ പറയാനാ എന്നായിരുന്നു കാപ്പന്റെ പരിഹാസം. ടി.പി. പീതാംബരന്‍ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും കാപ്പന്‍ മറുപടി നല്‍കി.

എല്‍ഡിഎഫ് ബന്ധം വിട്ടു. ഘടക കക്ഷിയായി ഇനി യു.ഡി.എഫിന്റെ ഭാഗമാകും. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എല്‍.ഡി.എഫില്‍ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും. പാലായില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഘടകകക്ഷിയായി പ്രതീക്ഷിക്കാമെന്നും കാപ്പന്‍ നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുന്നണി മാറ്റ വിഷയത്തില്‍ ഇന്നേ തീരുമാനം ഉണ്ടാവുകയുള്ളൂ. ശരദ് പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിനാല്‍ അഖിലേന്ത്യാ നേതൃത്വം തന്നെ കൈവിട്ടുവെന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്നും കാപ്പന്‍ പറഞ്ഞു.
ഇന്നു വൈകുന്നേരം പവാറും പ്രഫുല്‍ പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും അതിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments