മാണി സി. കാപ്പന്‍ യുഡിഎഫ് വിട്ടെന്നഎ ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നു; രമേശ് ചെന്നിത്തല

0
235

തിരുവനന്തപുരം: പാലാ എംഎൽഎ മാണി സി. കാപ്പൻ യുഡിഎഫ് വിട്ടെന്നു ചിലർ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നു രമേശ് ചെന്നിത്തല. അദ്ദേഹവും അദ്ദേഹത്തിന്‍റെ പാർട്ടി എൻസികെയും യുഡിഎഫിൽ തന്നെയുണ്ട്. അവർ യുഡിഎഫ് വിട്ടുപോകില്ല. യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണ് മാണി സി. കാപ്പനെന്നും ചെന്നിത്തല പറഞ്ഞു.

മാണി സി. കാപ്പൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം യുഡിഎഫ് വിട്ട് എൻസിപിയിലേക്കു പോവുകയാണെന്ന പ്രചാരണം ശക്തമായത്. അതേസമയം, ശരദ് പവാറിനെ കണ്ടെന്ന കാര്യം കാപ്പൻ ശരിവച്ചിരുന്നു.

Leave a Reply