രാജു ജോർജ് യു കെ, സ്പെഷ്യൽ റിപ്പോർട്ടർ
മാഞ്ഞൂർ ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം വി എൽ തോമസ് സ്മൃതി സഹകരണ മുന്നണിയിലെ രാജു കൊണ്ടുകാലയിലിനെ സംഘം പ്രസിഡന്റ് ആയും പൗളിൻ ഗർവാസീസിനെ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുത്തു. വാശിയേറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച യു ഡി എഫ് പാനലിനെ പരാജയപ്പെടുത്തിയാണ് കേരള കോൺഗ്രസ് എം ജോസ് വിഭാഗം നേതൃത്വം നൽകിയ വി എൽ തോമസ് സ്മൃതി സഹകരണ മുന്നണി വിജയം നേടിയത്.
ആകെയുള്ള 11 സെറ്റിൽ 6 സീറ്റും മുന്നണി നേടി. ജോസ് കെ മാണി വിഭാഗത്തിന് ഊർജ്ജം നൽകിയ വിജയമായിരുന്നു ഇത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി അഭിനന്ദിച്ചു.
‘മാഞ്ഞൂർ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഒറ്റയ്ക്ക് നിന്ന് വിജയം കരസ്ഥമാക്കി പാർട്ടിയുടെയും മാണിസാറിന്റെയും യശസ്സ് വാനോളം ഉയർത്തിയ കേരള കോൺഗ്രസ് (എം) പ്രതിനിധികൾക്കും ഇവരുടെ വിജയത്തിനായി അക്ഷീണം പിന്നിൽ നിന്നു പ്രയത്നിച്ച ഒരോപാർട്ടി പ്രവർത്തകനും മുഴുവൻ പാർട്ടി നേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ.” ജോസ് k മാണി ഫേസ്ബുക്കിൽ കുറിച്ചു.
വിജയം നേടിയവരെ ആഹ്ലാദ പ്രകടനത്തിലൂടെയും പൊന്നാട അണിയിച്ചുമാണ് പ്രവർത്തകർ വരവേറ്റത്.
ആയിരത്തിൽപരം വോട്ടർമാർ ഉള്ള ക്ഷീര വ്യവസായ സഹകരണ സംഘം മാഞ്ഞൂർ പഞ്ചായത്ത് മുഴുവൻ പ്രവർത്തന പരിധിയുള്ളതാണ്