
കോവിഡ് മഹാമാരി പടർന്നു പന്തലിച്ചപ്പോൾ അതിനെ പിടിച്ചു നിർത്തി മനുഷ്യരാശിയെ അതിജീവനത്തിന് പ്രാപ്തമാക്കിയവരാണ് ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരും ജന പ്രതിനിധികളും. മുന്പോട്ടുള്ള യാത്രയ്ക്ക് ലോകം പുതുവഴി തേടുമ്പോൾ അതിനൊപ്പം സഞ്ചരിയ്ക്കുകയാണ് മാഞ്ഞൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ബിജു കോണ്ടൂക്കാല.

കോവിഡ് പ്രതിരോധ പോരാട്ടത്തിലെ മുന്നണി പോരാളികളായ യുവാക്കളെയും യുവതികളെയും ചേർത്ത് കൊണ്ട് ആരോഗ്യ രംഗത്ത് എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാമെന്നുള്ള ചർച്ച കോവിഡ് പ്രതിരോധത്തിലെ വേറിട്ട കാഴ്ചയായി. ലോകത്തെ മുൻപോട്ട് നയിക്കുന്നതിൽ ഇത്തരം ചർച്ചകൾക്കും അഭിപ്രായ രൂപീകരണത്തിനും ഏറെ പ്രാധാന്യമുണ്ട്.
പ്രവാസി മലയാളിയുടെ ആശംസകൾ