Monday, January 20, 2025
HomeKeralaKottayamമാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു : ജോസ് കെ മാണി എം പി...

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു : ജോസ് കെ മാണി എം പി ഉദ്ഘാടനം നിർവഹിച്ചു

മാഞ്ഞുർ: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുനർനിർമ്മാണം പൂർത്തിയാക്കിയ മാഞ്ഞൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി നിർവഹിച്ചു.

ജോസ് കെ മാണി എം പി കോട്ടയം ലോകസഭാംഗം ആയിരുന്നപ്പോൾ ആണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂർ -കുറുപ്പന്തറ റോഡിലെ മേൽപ്പാലം പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. മാഞ്ഞൂർ നിവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സാധിച്ചതായി പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു.

മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും പണികൾ പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എം പി നടത്തിയ നിരന്തരമായ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.2019 ൽ തോമസ് ചാഴികാടൻ എം പി ആയതുമുതൽ പുനർനിർമാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും കൺസ്ട്രക്ഷൻ ഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിധ്യത്തിലും തുടർച്ചയായി നടത്തിയിരുന്നു. റെയിൽവേ ജനറൽ മാനേജരുടെ രേഖാ മൂലമുള്ള ഉള്ള മറുപടി അനുസരിച്ച്,ഫെബ്രുവരി 12ന് ചേർന്ന ഉദ്യോഗസ്ഥതലത്തിലുള്ള അവലോകന യോഗത്തിലാണ്മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും ബാക്കി ജോലികൾ ത്വരിതഗതിയിൽ പൂർത്തിയാക്കി26ന് മേൽപ്പാലംഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ തീരുമാനിച്ചതെന്ന് തോമസ് ചാഴിക്കാടൻഎംപി പറഞ്ഞു.മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും നിർമ്മാണത്തിനായി ആറുകോടി രൂപയാണ് റെയിൽവേ ചെലവിട്ടത്. സ്‌കിൽഡ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എറണാകുളംആണ്കരാർ എടുത്ത്പണികൾ പൂർത്തിയാക്കിയത്.

ഉദ്ഘാടന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മലജിമ്മി,മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലിരവീന്ദ്രൻ, സ്റ്റീഫൻ ജോർജ്എക്സ് എംഎൽഎ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് പുത്തൻകാല, പി എം മാത്യു ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. സുനിൽ, വൈസ് പ്രസിഡണ്ട് നയന ബിജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു പുതിയിടത്തു ചാലിൽ, വൈസ് പ്രസിഡണ്ട് ഡോക്ടർ സിന്ധുമോൾജേക്കബ്, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്താ സുധാകർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സഖറിയ, അസിസ്റ്റൻറ് എൻജിനീയർ ടോമിച്ചൻ,കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ഷാജു, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയിടം, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ,കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുര,കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് മിനു മനോജ്, മുളക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി കെ വാസുദേവൻ , മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം,സിപിഐഎം കടുത്തുരുത്തിഏരിയ കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണൻ,കെ സി മാത്യു, ബിജു മറ്റപ്പള്ളി, ജെയിംസ് തോമസ്, ടി . എസ് നവകുമാർ, പ്രദീപ് വലിയപറമ്പിൽ, തോമസ്‌ റ്റി കീപ്പുറം,ഡോ: ജോർജ് എബ്രഹാം,പഞ്ചായത്ത് മെമ്പർമാരായ മഞ്ജു അനിൽ,ആൻസി , എൽസമ്മ , ആനിയമ്മജോയി , പ്രത്യുഷ സുര,തുടങ്ങിയവർ പ്രസംഗിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments