നഷ്ടമായത് ചിരിയുടെ പൊന്നുതമ്പുരാനെ

0
20
mar crisostam


ലിന്‍സി ഫിലിപ്‌സ

്പത്തനംതിട്ട: ഈ ചിരി നഷ്ടമായത് കേരളത്തിനു മാത്രമല്ല.രാജ്യത്തിനുകൂടിയാണ്. മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഇന്നുപുലര്‍ച്ചെ കാലം ചെയ്തപ്പോള്‍ അത് ഇന്ത്യന്‍ ആത്മീയ രംഗത്ത് ഒരു തീരാ ന്ഷ്ടം. അചഞ്ചലമായ ദൈവവിശ്വാസത്തില്‍ നിലനിന്നാല്‍ എന്തിനേയും നേരിടാമെന്ന ആത്മവിശ്വാസത്തിന്റെ ഉടമയെ കൂടിയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. എത്ര തീഷ്ണമായ പ്രശ്‌നങ്ങളെയും വളരെ നര്‍മ്മത്തോടെ നേരിടുന്ന ഇടയന്‍, തന്റെ ആട്ടിന്‍കൂട്ടങ്ങളെ നേരിന്റെ വഴിയിലൂടെ നടത്തുന്നതില്‍ ഏറെ മുന്നിലായിരുന്നു. ഓഖിയും നിപ്പയും പ്രളയവും കോവിഡുമെല്ലാം താണ്ഡവമാടിയപ്പോഴും മഹാമാരിയെയും അതിശക്തമായ പ്രളയത്തെയുമെല്ലാം ചെറുത്തു തോല്പിച്ചാണ് ഈ വലിയ ഇടയന്‍ മുന്നോട്ടുപോയത്. ഷഷ്ഠിപൂര്‍ത്തി, സപ്തതി, നവതി, ശതാബ്ദി ഇവയെല്ലാം ആഷോഷിക്കാന്‍ കഴിഞ്ഞ അതുല്യപ്രതിഭ. തന്റെ സരസമായ ഭാഷയില്‍ നര്‍മ്മം പറഞ്ഞ ചിരിയുടെ പൊന്നുതമ്പുരാനായിരുന്നു ഈ വലിയ പിതാവ്. സ്വര്‍ണനാവുകാരന്‍ എന്നര്‍ഥമുള്ള ക്രിസോസ്റ്റം എന്ന പേരില്‍ മേല്‍പ്പട്ടക്കാരനായ പിതാവിന്റെ നാവില്‍ നിന്നും വരുന്ന ഓരോ വാക്കുകള്‍ക്കായും ജാതിമതഭേതമന്ന്യേ എല്ലാവരും കാത്തിരുന്നു. കേള്‍വിക്കാരെ തന്റെ വാക്കുകള്‍ക്കൊണ്ട് ചിരിപ്പിക്കുകയും അതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്ത ശ്രേഷ്ട ഇടയന്‍.

Leave a Reply