ഡോ.ഗീവർഗീസ് മാർ തീയഡോഷ്യസ് സഫ്രഗൻ മാർത്തോമ്മ സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്തയാകും.

0
50

തിരുവല്ല: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ തീയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തയെയെ നിയോഗിക്കാൻ 27.10.2020 ൽ ചേർന്ന എപ്പിസ്കോപ്പൽ സിനഡ് തീരുമാനിച്ചിരുന്നു. സ്ഥാനാരോഹോണ ശുശ്രൂഷകൾ തിരുവല്ലയിലെ സഭാ ആസ്ഥാനത്തുള്ള ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സ്മാരക ഹാളിൽ കൂദാശ ചെയ്ത പ്രത്യേക മദ്ബഹയിൽ വച്ച് 2020 നവം.14 ന് രാവിലെ 8 മണിക്ക് വിശുദ്ധ കുർബ്ബാന മധ്യേ നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സ്ഥാനാരോഹണ ശുശ്രൂഷ.

Leave a Reply