Friday, July 5, 2024
HomeINTERVIEWന്യൂനപക്ഷ സ്ഥാപനങ്ങൾ ധനസമ്പാദനത്തിനുള്ള കേന്ദ്രങ്ങളാകുന്നു : നിയുക്ത മാർത്തോമ്മ മെത്രാപ്പോലീത്ത

ന്യൂനപക്ഷ സ്ഥാപനങ്ങൾ ധനസമ്പാദനത്തിനുള്ള കേന്ദ്രങ്ങളാകുന്നു : നിയുക്ത മാർത്തോമ്മ മെത്രാപ്പോലീത്ത

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വിഭാ​ഗത്തിനും സത്രീകൾക്കും അനുകൂലമായ നിലപാടുമായി മാർത്തോമാ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത ഗീവർഗീസ് മാർ തിയോഡോഷ്യസ്. വൈദികരാകാൻ ട്രാൻസ് വ്യക്തികൾ മുന്നോട്ടു വന്നാൽ എതിർക്കില്ലെന്നും വനിതകൾക്കും പൗരോഹിത്യപദവിയിലെത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതകൾ ബിഷപ്പാകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഇതിന് വിശ്വാസികളുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് പറഞ്ഞ ഗീവർഗീസ് മാർ തിയോഡോഷ്യസ് ന്യൂനപക്ഷങ്ങൾക്ക് നേർക്കുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംവരണക്രമം മാറണമെന്നും കഴിവും അവസരങ്ങളും കിട്ടിയവർ മാറി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങൾ ധനസമ്പാദനത്തിനുള്ള കേന്ദ്രങ്ങളാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലൈംഗികന്യൂനപക്ഷങ്ങൾക്ക് അനുകൂലമായി ആഴ്ചകൾക്ക് മുൻപ് ഫ്രാൻസിസ് മാർപാപ്പ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ നിയുക്ത മെത്രാപ്പോലീത്തയുടെ പ്രസ്താവന. മാർപാപ്പയുടെ നിലപാട് വലിയ വിവാദമായിരുന്നു. മാർപാപ്പയുടെ വാക്കുകൾ തള്ളി കെസിബിസിയടക്കം രംഗത്തു വന്നു. സ്വവർഗാനുരാഗികൾക്ക് വിവാഹം ചെയ്യാൻ സഭ അനുവദിക്കുമെന്നല്ല മാർപാപ്പ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി വത്തിക്കാൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments