ജര്‍മ്മനിയില്‍,
അധികാരത്തിലെത്തിയ ഹിറ്റ്ലര്‍ ആദ്യം ചെയ്ത പ്രവര്‍ത്തി തന്‍റെ പിതാവിന്‍റെ കുഴിമാടം ഇടിച്ച് നിരത്തുക എന്നതായിരുന്നൂ. അതിന്‍റെ കാരണം തന്‍റെ പിതാവൊരു ജൂതനായിരുന്നു എന്നതാണ്. ജൂതന്‍മ്മാരോടുള്ള ഹിറ്റ്ലറുടെ ഈ പക ലക്ഷകണക്കിന് ജൂതന്‍മ്മാരെ ചുട്ട്കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. അതിനായ് പ്രതേകം കോൺസൺഡ്രേഷൻ ക്യാമ്പുകളും ഹിറ്റ്ലര്‍ നിര്‍മ്മിച്ചു. മുഴുവന്‍ ജൂതന്‍മ്മാരെയും കൊണ്ട് വന്ന് ഗ്യാസ്സ് ചേമ്പറിലിട്ടാണ് ഹിറ്റ്ലര്‍ ഈ ക്രൂരമായ കൂട്ടകുരുതി നടത്തിയത്…
കോൺസൺഡ്രേഷൻ ക്യാമ്പുകളിലെ അടിയന്തിര ആവിശ്യങ്ങള്‍ക്ക് ചില ഘട്ടങ്ങളില്‍ അവിടേക്ക് ഡോക്ടര്‍മ്മാരെ വിളിക്കും. അങ്ങനെ എപ്പൊഴൊക്കെയാണോ അവിടെക്ക് ഡോക്ടര്‍മ്മാര്‍ വന്നിറ്റുള്ളത് അപ്പൊഴൊക്കെ അവരുടെ കൂടെ സഹായായ നേഴ്‌സ്സായ് വന്നത് ഒരു പെണ്‍കുട്ടിയാണ്. മിടുക്കിയായ ഒരു പെണ്‍കുട്ടി ….
കുറെ കാലം,
കഴിഞ്ഞാണ് ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞത്.
അങ്ങനെ വന്ന് പോകുന്ന ഓരോ തവണയും അവള്‍ ആ ക്യാമ്പില്‍ നിന്നും ജൂതകുഞ്ഞുങ്ങളെ പുറത്തേക്ക് രക്ഷിച്ച് കൊണ്ട് പോകും. അങ്ങനെ രക്ഷിച്ച് അവള്‍ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് തുറന്ന് വിട്ടത് പത്തോ നൂറോ കുഞ്ഞുങ്ങളെയല്ല…
രണ്ടായിരത്തി അറന്നൂറ് നിഷ്ക്കളങ്കരായ ജൂത കുഞ്ഞുങ്ങളെയാണ്…..
2008 മെയ്യ് 12,
നൂറാമത്തെ വയസിലാണ് അവള്‍ മരണപെടുന്നത്…..
ഇത്,
രണ്ടായിരത്തി,
ഇരുപത്തിയൊന്നാണ്..
ഇവിടെ ഹിറ്റ്ലറല്ല മൂപ്പത് ലക്ഷം മനുഷ്യരെ വെടിവെച്ച് കൊന്ന താലിബാനാണ് വില്ലന്‍.
കാല്‍പാദം മറച്ചില്ല എന്ന ഒറ്റ കാരണത്താല്‍ ഒരു യുവതിയെ പരസ്യമായ് വിചാരണ ചെയ്ത് വെടിവെച്ച് കൊന്ന കാഴ്ച തല്‍സമയം ലോകത്തെ കാണിച്ച് തങ്ങളുടെ നയം വ്യക്തമാക്കി കൊണ്ടിരിക്കുന്നവരാണ്.
അവരുടെ പിടിയില്‍ നിന്നും രക്ഷപെടാന്‍ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിലേക്ക് ഓടിയെത്തിയ പതിനായിരങ്ങളെ കണ്ടില്ലെ…..?
വീമാന ചിറകിലും,
ചക്രത്തിന്‍റെ അരികിലും,
മുകളിലുമൊക്കെയായ് കയറുകൊണ്ട് ബന്ധിക്കപ്പെട്ട് ഒന്ന് രക്ഷപെടാന്‍ ശ്രമിച്ചവരുടെ ദയനീയ കാഴ്ചകള്‍ മാലോകർ കണ്ടില്ലെ….?
പറന്നുയരുമ്പോള്‍,
അപ്പൂപ്പന്‍ത്താടി പോലെ ഉതിര്‍ന്ന് വീഴുന്ന മനുഷ്യ രൂപങ്ങളെ കണ്ടില്ലെ..?
ആ യാത്ര സുരക്ഷിതമല്ല എന്നറിയാഞ്ഞിട്ടുമല്ല
ഏവരും ചിറകിലും ,
ടയർ ക്യാമ്പിനിലുകളിലും വരെ കയറി കൂടിയത്
മരിക്കുന്നെങ്കിൽ അതും സ്വീകരിക്കാൻ തയാറെടുത്തു തന്നെയാണ് ….
മരണത്തെക്കാള്‍ അവര്‍ ഭയന്നത് താലിബാന്‍ ക്രൂരതകളെയാണ്….
ഇവിടെയാണ്,
‘മർക്കസ് വെയ്‌സ്‌ജോർബെർ’യെന്ന പൈലറ്റിനെ കുറിച്ച് നാം അറിയേണ്ടതും ഓര്‍ക്കേണ്ടതും ഒക്കെ
യൂ.എസ്സ് എയര്‍ഫോഴ്സ്സിന്‍റെ,
RCH 871ലെ പൈലറ്റാണ് ‘മർക്കസ് വെയ്‌സ്‌ജോർബെർ’. തന്‍റെ വീമാനത്തിന്‍റെ പരമാവധി ശേഷിയുടെ അഞ്ച് മടങ്ങിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ വീമാനം എന്ത് ധൈര്യത്തിലാണ് ‘മർക്കസ്’ മുന്നോട്ട് എടുത്തത്…?
വര്‍ദ്ധിത ഭാരത്താല്‍,
വീമാനം തകര്‍ന്നാല്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും മരണപ്പെടും എന്ന് അറിയാഞ്ഞിട്ടല്ല മാര്‍ക്കസ് ആ ആകാശനൗഖ പറത്തിയത്.
ആ വീമാനത്തില്‍ കയറി പറ്റിയവരുടെ കാഴ്ച. അവരുടെ ദയനീയമായ നോട്ടങ്ങള്‍, നിലവിളികള്‍, അതില്‍ പലരും പിന്നാലെ വരുന്ന ശത്രുവിനെ കണ്ട്, മരണം കണ്ട് ഓടിയതാണ്.
അഞ്ചാള്‍ ഉയരമുള്ള വീമാനത്താവളത്തിന്‍റെ x0സുരക്ഷ മതിലൊന്നും അവര്‍ക്കൊരു വിഷയമെ ആയിരുന്നില്ല.
അതും ചാടികടന്ന് വീമാനത്തില്‍ കയറി പറ്റിയതാണവര്‍. തന്‍റെ കോക്പിറ്റിലിരുന്ന് വീമാനത്തിന്‍റെ അകത്തേക്ക് നോക്കി, എല്ലാം നഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ ഒന്നിച്ച് തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി വര്‍ദ്ധിച്ച ആത്മ ധൈര്യത്തോടെ, നിശ്ചലമായ ചിറകുകളുളള, യാന്ത്രികോർജ്ജത്താൽ പ്രവർത്തിക്കുന്ന, വായുവിനേക്കാൾ ഭാരം കൂടിയ ആ ആകാശനൗകയെ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ RCH 871 നീലാകാശത്തേക്ക് ഉയര്‍ത്തി ധീരതയോടെ ….
അതിലേറെ ആത്മവിശ്വാസത്തോടെ …..
ആ യാത്രയില്‍
താന്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തിയ ആ ചിത്രം ഇടകൊക്കെ എടുത്ത് നോക്കിയിരുന്നെന്നും.
അറിയാതെ തന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് എന്തിനായിരുന്നെന്ന് എനിക് മനസിലായിരുന്നില്ലെന്ന് മാര്‍ക്കസ് തന്‍റെ ട്വിറ്ററില്‍ കുറിച്ചു….
കൂടെ ഇങ്ങനെയും….
”ആ യാത്രക്കാരില്‍,
ഞാന്‍ എന്‍റെ മകനെ കണ്ടു….
എന്‍റെ അമ്മയേയും, സഹോദരിയേയും ഭാര്യയേയും കണ്ടു…..”
അങ്ങനെ,
760.പേരെയാണ്,
താലിബാന്‍തോക്കിന്‍ മുനയില്‍ നിന്ന് ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ജീവിതത്തിന്‍റെ നീലാകാശത്തിലേക്ക് രക്ഷിച്ച് പറത്തിവിട്ടത്ത്.
പറന്ന് പറന്ന് അവര്‍ ഇന്നലെ രാത്രി ആശ്വാസത്തിന്‍റെ പുതപ്പിനുള്ളില്‍ നിന്നും പുതിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി….
CNNന്‍റെ,
ലേഖിക തിരിച്ചെത്തിയ ‘മർക്കസ് വെയ്‌സ്‌ജോർബെർ’ ഒരു ചോദ്യം ചോദിച്ചത് ഇങ്ങനെയാണ്…
”എവിടെന്ന്, കിട്ടി താങ്കൾക്ക്
ഇത്രയും ധൈര്യം…?
ആ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ ‘മർക്കസ് വെയ്‌സ്‌ജോർബെന്‍റെ’ കണ്ണുകള്‍ വികസിച്ചു.
മുഖം വല്ലാതെ ചുവന്നു….
അയാള്‍ പറഞ്ഞൂ….
”ഈ ധൈര്യം,
എനിക്ക് തന്നത് എന്‍റെ അച്ചനാണ്…..
അച്ചനൊരു,
ഡോക്ടര്‍ ആയിരുന്നു.
രാജ്യത്ത് വലിയൊരു പകര്‍ച്ചപനി പിടിപെട്ടു. പനി പകരുമെന്ന പേടിയില്‍ അവിടെയുള്ള ഡോക്ടര്‍മാരെല്ലാം രാജ്യംവിട്ട് പലായനം ചെയ്തു.
അച്ചന്‍മാത്രം എവിടെയും പോയില്ല. ഓരോ വീട്ടിലും ചെന്ന് അച്ചന്‍ രോഗികളെ പരിചരിച്ചു. അവസാനം അച്ചനെയും ഈ പനി പിടികൂടി…
ആ അച്ചന്‍,
മരണത്തെ മുഖാമുഖം കണുന്ന ആ നിമിഷം.
തന്‍റെ മകനെ ചേര്‍ത്ത് പിടിച്ച് ആ അച്ചന്‍ ഒരു വാക്കു പറഞ്ഞൂ….
”ഒരു മനുഷ്യന്‍ ഇങ്ങനെ,
മുങ്ങി മരിക്കുന്നത് കണ്ടാല്‍ നിനക് നീന്തലറിയുമോ ഇല്ലയോ എന്ന് നീ നോക്കരുത്.
അയാളെ രക്ഷിക്കാന്‍ നീ എടുത്ത് ചാടുക തന്നെ വേണം അതാവണം നമ്മൾ ….
ആ വീമാനം,
ഇപ്പോള്‍ വീണ്ടും കാബൂളിലേക്ക് പോവുകയാണ്…..
കൂടെ…
Marcus_Weisgerber
എന്ന നന്മയുടെ തേരാളിയായ ഇതിഹാസപുരുഷൻ