Pravasimalayaly

മാര്‍ഗറ്റ് ആല്‍വ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി


ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗറ്റ് ആല്‍വയാണ് സ്ഥാനാര്‍ത്ഥി. ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1942ല്‍ കര്‍ണാകടയിലെ മംഗലൂരുവില്‍ ജനിച്ച മാര്‍ഗരറ്റ്, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്.

1974 മുതല്‍ 1998വരെ രാജ്യസഭ അംഗമായിരുന്നു. 1984മുതല്‍ 85വരെ പാര്‍ലമെന്റരികാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. 1999ല്‍ ഉത്തര കര്‍ണാടക മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായ ജഗ്ദീപ് ധന്‍കര്‍ ആണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

Exit mobile version