തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ഡൽഹിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കൊവിഡ് പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ദുരന്ത നിവാരണ അതോറിറ്റി ചേർന്ന യോഗത്തിൽ തീരുമാനമായി. സ്കൂളുകളിൽ ക്ലാസുകൾ തുടരും.പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയില്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ പിന്‍വലിച്ചിരുന്നു നിലവില്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് ഉപയോഗം കൂട്ടാന്‍ പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.