മാന്നാര്‍ മെട്രോ സില്‍ക്‌സില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

0
24

ആലപ്പുഴ മാന്നാര്‍ പരുമലയില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. മെട്രോ സില്‍ക്‌സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടുത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.

പുലര്‍ച്ചയോടെയാണ് സംഭവം ഉണ്ടായത്. നാട്ടുകാര്‍ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കികയും ചെയ്തു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കാന്‍ ഉള്ള നടപടികള്‍ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം സംവഭിച്ചതായാണ് വിലയിരുത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply