മൂവാറ്റുപുഴ: മാത്യു കുഴൽ നാടൻ മൂവാറ്റുപുഴയുടെ ഹൃദയത്തിലേക്ക് ഇറങ്ങി. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ നഗരത്തെ ത്രസിപ്പിച്ചു കൊണ്ട് പ്രചരണം ആരംഭിച്ചു.
മൂവാറ്റുപുഴയെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയുമായാണ് മാത്യു പ്രചാരണത്തിനു തുടക്കം കുറിച്ചത്.
നിയോജക മണ്ഡലത്തിലെ നൂറുകണക്കിനു പ്രവർത്തകരും സാധാരണക്കാരും അണിനിരന്ന പ്രകടനം അക്ഷരാർഥത്തിൽ നഗരത്തെ ഇളക്കിമറിച്ചു.
ജാഥ ഉദ്ഘാടനം ചെയ്ത ശേഷം ഡീൻ കുര്യാക്കോസ് എംപി യും ജാഥയിൽ കുഴൽനാടനൊപ്പം മുൻനിരയിലുണ്ടായിരുന്നു.
പി എസ് സി ഉദ്യോഗാർഥികളുടെ വലിയ സാന്നിധ്യം മാത്യുവിനോടുള്ള നന്ദി പ്രകടനമായി. പി എസ് സി വിഷയത്തിൽ നിയമപരമായും രാഷ്ട്രീയമായും ഉദ്യോഗാർഥികൾക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ നൂറ്റിയമ്പതിലേറെ വരുന്ന ബൂത്ത് പ്രസിഡൻ്റുമാരും പ്രവർത്തകരും ജാഥയിൽ കണ്ണികളായി.
യു ഡി എഫിൻ്റെ നേതാക്കന്മാരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.
സ്ത്രീകളുടെ വലിയ നിര ജാഥയുടെ പ്രത്യേകതയായി.
ത്രിവർണം ഊതി വീർപ്പിച്ച ബലൂണുകൾ വാനിലുയർന്ന കാഴ്ച പ്രവർത്തകർക്ക് ആവേശമായി. മാത്യു കുഴൽ നാടൻ്റെ പ്ലക്കാർഡുകളുമേന്തി യുവാക്കൾ ജാഥയിൽ അണി ചേർന്നു.
മുസ്ലിം ലീഗ് പ്രവർത്തകരുടെ വമ്പിച്ച പ്രകടനം ജാഥയിൽ ലയിച്ചതോടെ നഗരം മനുഷ്യക്കടലായി.
പ്രായഭേദമെന്യെ, ലിംഗ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നടങ്കം മാത്യുവിനെ ഏറ്റെടുക്കുകയായിരുന്നു. കെ എസ് യു വിൻ്റെയും എംഎസ് എഫിൻ്റെയുമടക്കമുള്ള യു ഡി എഫ് വിദ്യാർഥി സംഘടനകളും യു ഡി എഫ് പോഷക സംഘടനകളും ജാഥയ്ക്കൊപ്പം കൂടി .
മൂവാറ്റുപുഴ കെ എസ് ആർ ടി സി ജങ്ഷനിൽ നിന്ന് ഇന്നലെ വൈകിട്ട് 5.15 ന് ആരംഭിച്ച ജാഥ 6.30 ഓടെയാണ് അവസാനിച്ചത്.
യു ഡി എഫ് പ്രവർത്തകരുടെയും സാധാരണ ജനങ്ങളുടെയും പിന്തുണ വലിയ മാറ്റത്തിനുള്ള കാ ഹ ളമായാണ് താൻ കരുതുന്നതെന്ന് മാത്യു പറഞ്ഞു. ജാഥയ്ക്കൊപ്പം കൂടിയ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം താൻ എന്നുമുണ്ടാകുമെന്ന് മാത്യു പറഞ്ഞു.