അപകടങ്ങളില്‍ രക്ഷകനായി മാത്തുക്കുട്ടി

0
78

കോട്ടയം: കുമരകത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവരെ സഹയാിക്കാനായി ദൈവദൂതനെപ്പോലെ ഓടിയെത്തിയത് മാത്തുക്കുട്ടി.. ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് രക്താംവാര്‍ന്നൊഴുകിയ മൂന്നു മനുഷ്യജീവനുകളെ തന്റെ കൈയ്യില്‍കോരിയെടുത്ത് ആശുപത്രിയിലേക്ക്എത്തിക്കാന്‍ സഹായിച്ച മാത്തുക്കുട്ടി ഇവര്‍ക്ക് ദൈവദൂതനു തുല്യമാണ്.് കവണാറ്റിന്‍കരയ്ക്ക് സമീപം രണ്ടു സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അതീവ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന മൂന്നുപേരേയും ഗുരുമന്ദിരത്തിനു സമീപം അപകടത്തില്‍പ്പെട്ട ഒരാളെയുമാണ് രണ്ടു ദിവസത്തിനുള്ളില്‍ മാത്തുക്കുട്ടി മെഡിക്കല്‍ക്കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രക്തം വാര്‍ന്നൊലിച്ചുകിടക്കുന്നവരെ ഭീതി മൂലം തൊടാന്‍ പോലും കഴിയാതെ പകച്ചു നില്ക്കുമ്പോഴാണ് മാത്തുക്കുട്ടിയുടെ ഈ പുണ്യപ്രവൃത്തി. നെടുമ്പാശേരിയില്‍ തന്റെ ടാക്‌സി കാറില്‍ ഓട്ടം പോയി തിരികെ വരുമ്പോഴാണ് മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്നത് കാണുന്നത്. പിറ്റേദിവസം ഏറ്റുമാനൂരില്‍ പോയി മടങ്ങിവരവെയാണ് ഗുരുമന്ദിരത്തിനു സമീപ് മറ്റൊരു അപകടത്തില്‍പ്പെട്ട് യുവാവിനെ കാണുന്നത്. ഈ അപകടത്തില്‍പ്പെട്ട യുവാവിനെ മെഡിക്കല്‍ക്കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാത്തുക്കുട്ടിയുടെ രക്ഷാപ്രവർത്തനങ്ങളുടെ വാർത്തയും ചിത്രവും കേരളാ കൗമുദി ദിനപത്രം പ്രാധാന്യത്തോടെ പ്ര പ്രസിദ്ധീകരിച്ചിരുന്നു. അതും ഇതിനോടൊപ്പം ചേർക്കുന്നു.

Leave a Reply