Monday, January 20, 2025
HomeNewsചുംബന വിവാദത്തിൽ കാലിടറി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് : ചിത്രങ്ങൾ വൈറൽ...

ചുംബന വിവാദത്തിൽ കാലിടറി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് : ചിത്രങ്ങൾ വൈറൽ ആയതിന് പുറകെ മാപ്പപേക്ഷയും

ചുംബന വിവാദത്തിൽ അകപ്പെട്ട ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകൊക്ക് മാപ്പപേക്ഷയുമായി രംഗത്ത്. ബ്രിട്ടനിലെ മുൻ നിര ടാബ്‌ലോയിട് ആയ സൺ ആണ് വിവാദ ചിത്രം മുൻ പേജിൽ പുറത്ത് വിട്ടത്. സാമൂഹ്യ അകലം ലംഘിയ്ക്കുകയും ഭാര്യയെയും കുടുംബത്തെയും വഞ്ചിയ്ക്കുകയും ചെയ്ത ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ രാജിയ്ക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ക്ഷമാപ്പണം. ആരോഗ്യ സെക്രട്ടറിയെ സംരക്ഷിയ്ക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയ്ക്ക് ഉള്ളതെന്ന് ഓഫീസിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു.

ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിലെ പഴയ സഹപ്രവർത്തകയെ 15000 പൗണ്ട് നൽകിയാണ് മാറ്റ് ഹാൻകോക്ക് 30 ദിവസത്തിൽ താഴെ മാത്രം ജോലി ചെയ്യേണ്ട ഈ തസ്തികയിലേയ്ക്ക് നിയമിച്ചത്. ഇവരുടെ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എന്നാണ് സർക്കാർ ഭാഷ്യം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments