Saturday, November 23, 2024
HomeNewsKeralaഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവ് മട്ടാഞ്ചേരി സ്വദേശി സുധീറിനെ പോലീസ് അറസ്റ്റു...

ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവ് മട്ടാഞ്ചേരി സ്വദേശി സുധീറിനെ പോലീസ് അറസ്റ്റു ചെയ്തു

ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവ് മട്ടാഞ്ചേരി സ്വദേശി സുധീറിനെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പട്ടിക കൊണ്ട് അടിക്കുകയും തൊഴിക്കുകയും തലകീഴായി കെട്ടിതൂക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കുട്ടിയുടെ ഒരു ബന്ധുവാണ് ഇത് പോസ്റ്റു ചെയ്തത്. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട ഫോര്‍ട്ട് കൊച്ചി പോലീസ് സുധീറിനെ ഇന്നലെ വീട്ടിലെത്തി കസ്റ്റജഡിയിലെടുക്കുകയായിരുന്നു.

പുലര്‍ച്ചെ വരെ ചോദ്യം ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. കുട്ടിയെ ഉപദേവിച്ചതിനു പുറമേ മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമം, വധശ്രമം എന്നിവ പ്രകാരമാണ് അറസ്റ്റു രേഖപ്പെടുത്തിയത്.

കുട്ടി പറഞ്ഞാല്‍ അനുസരിക്കാത്തതിനും വീടിനു പുറത്ത് പോയതിനുമാണ് മര്‍ദ്ദിച്ചതെന്നാണ് സുധീര്‍ പറയുന്നത്. മദ്യലഹരിയില്‍ സുധീര്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചിട്ടും സുധീര്‍ വഴങ്ങാതെ വന്നതോടെ അമ്മയാണ് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചുനല്‍കിയത്.

കുട്ടിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ സുധീര്‍ മര്‍ദ്ദനം പതിവാക്കിയിരുന്നുവെന്ന് അമ്മ പറയുന്നു. ചട്ടം പഠിപ്പിക്കാനെന്ന പേരിലായിരുന്നു മര്‍ദ്ദനം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments