Pravasimalayaly

ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവഹാത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. സച്ചിൻ ദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു ബാലുശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. നിലവിൽ എസ് എഫ് ഐ അഖിലേന്ത്യ ജോയിൻ സെക്രട്ടറിയാണ്.ഇരുപത്തി ഏഴാം വയസിലാണ് സച്ചിൻ ദേവ് നിയമസഭയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായി ധർമ്മജൻ ബോൾഗാട്ടിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇടത് സ്ഥാനാർത്ഥി നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനായിരുന്നു.

Exit mobile version