Monday, November 25, 2024
HomeNewsKeralaഎം ബി രാജേഷിന് തദ്ദേശസ്വയംഭരണവും എക്സൈസും; മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

എം ബി രാജേഷിന് തദ്ദേശസ്വയംഭരണവും എക്സൈസും; മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ എം ബി രാജേഷിന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പുകളുടെ ചുമതല നല്‍കി. മുമ്പ് എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ രാജേഷിന് നല്‍കുകയായിരുന്നു. സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയായത്.

രാജേഷിന്റെ മന്ത്രിസ്ഥാനത്തിനൊപ്പം സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ ചില അഴിച്ചുപണികളും ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വി എന്‍ വാസവന്റെ പക്കലുള്ള സാംസ്‌കാരിക വകുപ്പ് രാജേഷിന് നല്‍കുമെന്നും, പകരം എക്സൈസ് വാസവന് നല്‍കുമെന്നുമൊക്കെയായിരുന്നു അഭ്യൂഹം.

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് രാജേഷ്. സ്പീക്കര്‍ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ എഎന്‍ ഷംസീറിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓണത്തിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments