എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

0
23

തിരുവനന്തപുരം: സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷിനെ നിശ്ചയിച്ചത്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം തീരുമാനിച്ചത്. 

എം ബി രാജേഷിന് പകരം തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഷംസീറിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേട്ടിരുന്നു. എം വി ഗോവിന്ദന്‍ ഉടന്‍ രാജിവെക്കുമെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

തൃത്താലയില്‍ നിന്നുള്ള പ്രതിനിധിയാണ് എം ബി രാജേഷ്. എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ രാജേഷിന് നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. സജി ചെറിയാന്‍ രാജിവെച്ച ഒഴിവ് ഇപ്പോള്‍ നികത്താന്‍ സിപിഎം  തീരുമാനിച്ചിട്ടില്ല.

Leave a Reply