Pravasimalayaly

അടിമുടി പാര്‍ട്ടിക്കാരി; എം സി ജോസഫൈന്‍ ജീവിതത്തിലൂടെ ഒരു യാത്ര

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ജോസഫൈന്‍, പാര്‍ട്ടിയുടെ നയങ്ങളില്‍ എതിര്‍പ്പറിയിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വനിതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ജോസഫൈന്‍.വൈപ്പിന്‍കര മുരിക്കന്‍പാടത്താണ് ജനനം. അച്ഛന്‍ എം.എ.ചവരോ, അമ്മ മഗ്ദലേന. പ്രാഥമിക പഠനം മുരിക്കന്‍ പാടം സെന്റ് മേരിസ് എല്‍പിഎസില്‍. ഓച്ചം തുരുത്ത് സാന്റാക്രൂസ് ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പൂര്‍ത്തിയാക്കി. പ്രീഡിഗ്രി,ഡിഗ്രി പഠനം സെന്റ് സേവ്യേഴ്‌സ് കോവേജ് ആലുവായിലും ബിരുദാനന്തരപഠനം എറണാകുളം മഹാരാജാസ് കോളജിലും.

പഠനകാലത്തൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല. എങ്കിലും ചെറിയ കുട്ടിയായിരുന്നപ്പോള്‍ നടന്ന വിമോചന സമരം മനസ്സില്‍ സ്വാധീനം സൃഷ്ടിച്ചു. മതചട്ടക്കൂടിനെ വെല്ലുവിളിച്ച് വിവാഹം. എം.എ പാസ്സായതിനു ശേഷം കുട്ടിക്കാനത്ത് സഭാവക സ്‌കൂളില്‍ ടീച്ചരായി ജോലി ചെയ്തു. പിന്നീട് ആ ജോലി അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തിയതിനു ശേഷം സുഹൃത്തിനോടൊന്നിച്ച് ഒരു പാലരല്‍ കോളജ് ആരംഭിച്ചു . കോളേജില്‍ വന്നു പോകുന്ന ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ബന്ധംകാരണം പൊലീസ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കോളജ് പൂട്ടി. 1976ലായിരുന്നു വിവാഹം.

ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍, വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ജോസഫൈന്‍ വിദ്യാര്‍ഥിയുവജനമഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. 1984ല്‍ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ല്‍ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാര്‍ട്ടി കോണ്‍?ഗ്രസില്‍ വെച്ച് ആരോ?ഗ്യ കാരണങ്ങളാലും പ്രായാധിക്യത്തെ തുടര്‍ന്നും അവരെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

1996ല്‍ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ല്‍ ഇടുക്കി ലോക്സഭ മണ്ഡലത്തിലേക്കും മത്സരിച്ചു.

വൈപ്പിന്‍ മുരിക്കുംപാടം സെന്റ് മേരീസ് സ്‌കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂള്‍, ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി.

സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭര്‍ത്താവ്. മകന്‍: മനു പി മത്തായി. മരുമകള്‍: ജ്യോത്സന. പേരക്കുട്ടികള്‍: മാനവ് വ്യാസ്, കണ്ണകി വ്യാസ്.

Exit mobile version